Skip to main content

Posts

ഒരു മൂന്നാർ യാത്ര അനുഭവം (പാർട്ട്‌ 2)., മാട്ടുപ്പെട്ടി ഡാംമും എക്കോ പോയിന്റും.

മൂന്നാർ inn എന്ന ഹോട്ടലിൽ നിന്നും അടുത്ത ദിവസത്തെ യാത്ര ആരംഭിച്ചു. മാട്ടുപ്പെട്ടി ഡാം ആണ് നമ്മുടെ ലക്ഷ്യം. ടൗണിൽ നിന്നും 14 കിലോമീറ്റർ ദൂരമുണ്ട് അവിടേക്കു. യാത്ര ആരംഭിച്ചു, മനോഹരമായ തേയിലപ്പടങ്ങൾ അഴക് നൽകുന്ന താഴ്‌വാരങ്ങളും കുന്നിൻ പ്രദേശങ്ങളും ആണ് കടന്നാണ് നമ്മുടെ യാത്ര. ഒരു ചുരപാത കേറി വന്നപ്പോ കണ്ട കാഴ്ച അക്ഷരർത്ഥത്തിൽ അതിമനോഹരം എന്നല്ലാതെ പറയാൻ കഴിയ്യില്ല. ഒരു താഴ്‌വാര ഗ്രാമം ഗ്രാമത്തിന് അഴക് വരുത്തിക്കൊണ്ട് ചുറ്റും തേയില പാടങ്ങൾ, പശ്ചാത്തലത്തിൽ കോടമഞ്ഞിന്റെ അഴകും കൂടി ആവുമ്പോ കണ്ണുകൾക്ക്‌ ഒരു ദൃശ്യ വിസ്മയം തന്നെയായിരുന്നു അത്.  താഴ്‌വാരങ്ങളിൽ തേയില തൊഴിലാളികൾ തേയില നുള്ളുന്നത് നമുക്ക് കാണാനായി. നുള്ളിയ തേയില വണ്ടികളിൽ കയറ്റി കൊണ്ട് പോകുന്നു. ചെറിയ ചാറ്റൽ മഴയും ഉണ്ട്. യാത്രയുടെ മടുപ്പ് ഒട്ടും അനുഭവപ്പെടാത്ത ചുറ്റുപാട്. യാത്ര തുടർന്നു. കുറച്ചു നേരത്തെ യാത്രക്കോടുവിൽ നമ്മൾ മാട്ടുപ്പെട്ടി ഡാമിലെത്തി. ചെറിയൊരു ഡാംമും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന വഴി വാണിഭക്കാരും ഒക്കെയാണ് ഇവിടുത്തെ കാഴ്ച. ബൈക്ക് പാർക്ക്‌ ചെയ്യാൻ 15 രൂപയാണ് ഫീസ്. ചുറ്റും ആക്ടിവിറ്റി കൗണ്ടറുകളും ഉണ്ട്....
Recent posts

ഒരു മൂന്നാർ യാത്രയിലെ അനുഭവങ്ങൾ (പാർട്ട്‌ 1)

മൂന്നാർ....,മലയാളികളുടെ വികാരങ്ങളിൽ ഒന്നാണ് ഇവിടം. ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ. പ്രദേശികരും അന്യ സംസ്ഥാന ടൂറിസ്റ്റുകളും വിദേശികളും എല്ലാം ആഘോഷത്തോടെ ഒഴുകി എത്തുന്ന ഒരിടം. 2020 നവംബർ 13 വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്നും (തിരുവനന്തപുരം ) യാത്ര തുടങ്ങി.  ഒരു റോഡ് ട്രിപ്പ്‌ ആയിരുന്നു നമ്മുടെ പ്ലാൻ. എന്റെ കൂടെ ചേട്ടൻ കൂടി ഉണ്ടായിരുന്നു. ഞങ്ങൾ രാത്രി കൃത്യം 11 മണിക്ക് യാത്ര തുടങ്ങി. കറിലോ ബൈക്കിലൊ ഒന്നുമല്ല നമ്മുടെ സ്വന്തം ഡിയോ സ്കൂട്ടർ തന്നെ ആയിരുന്നു നമ്മുടെ പടക്കുതിര. വീട്ടിൽ നിന്നും ഏകദേശം 280 ഓളം കിലോ മീറ്ററുകൾ സഞ്ചരിക്കണം മൂന്നാറിൽ എത്താൻ. കുറച്ചു റിസ്ക് പിടിച്ച യാത്ര ആണെങ്കിലും ആസ്വാദ്യമായി ആയിരുന്നു നമ്മുടെ യാത്ര. സ്കൂട്ടർ ആയത് കൊണ്ട് തന്നെ ഇഴഞ്ഞിഴഞ്ഞു ആയിരുന്നു യാത്ര. ഇടയ്ക്കു ചങ്ങനാശ്ശേരി വെച്ച് ഒരു തട്ടുകടയിൽ നിന്നും ഇഡ്ഡലി യും സാമ്പാറും ചൂട് ചായയും തട്ടി യാത്ര തുടർന്നു. കോട്ടയവും, പാലയും കടന്നു ഗൂഗിൾ മാപ്പ് ഏതോ വഴിയൊക്കെ കൊണ്ടുപോയി കോതമംഗലം ടൌൺ കഴ്ഞ്ഞുള്ള ഒരു ജംഗ്ഷനിൽ കൊണ്ടിറക്കി. അടിമാലി ലക്ഷ്യമാക്കി യാത്ര തുടർന്നു കൊണ്ടിരുന്നു. ചുരപാതകൾ കയറി മ...