മൂന്നാർ inn എന്ന ഹോട്ടലിൽ നിന്നും അടുത്ത ദിവസത്തെ യാത്ര ആരംഭിച്ചു. മാട്ടുപ്പെട്ടി ഡാം ആണ് നമ്മുടെ ലക്ഷ്യം. ടൗണിൽ നിന്നും 14 കിലോമീറ്റർ ദൂരമുണ്ട് അവിടേക്കു. യാത്ര ആരംഭിച്ചു, മനോഹരമായ തേയിലപ്പടങ്ങൾ അഴക് നൽകുന്ന താഴ്‌വാരങ്ങളും കുന്നിൻ പ്രദേശങ്ങളും ആണ് കടന്നാണ് നമ്മുടെ യാത്ര. ഒരു ചുരപാത കേറി വന്നപ്പോ കണ്ട കാഴ്ച അക്ഷരർത്ഥത്തിൽ അതിമനോഹരം എന്നല്ലാതെ പറയാൻ കഴിയ്യില്ല. ഒരു താഴ്‌വാര ഗ്രാമം ഗ്രാമത്തിന് അഴക് വരുത്തിക്കൊണ്ട് ചുറ്റും തേയില പാടങ്ങൾ, പശ്ചാത്തലത്തിൽ കോടമഞ്ഞിന്റെ അഴകും കൂടി ആവുമ്പോ കണ്ണുകൾക്ക് ഒരു ദൃശ്യ വിസ്മയം തന്നെയായിരുന്നു അത്. താഴ്‌വാരങ്ങളിൽ തേയില തൊഴിലാളികൾ തേയില നുള്ളുന്നത് നമുക്ക് കാണാനായി. നുള്ളിയ തേയില വണ്ടികളിൽ കയറ്റി കൊണ്ട് പോകുന്നു. ചെറിയ ചാറ്റൽ മഴയും ഉണ്ട്. യാത്രയുടെ മടുപ്പ് ഒട്ടും അനുഭവപ്പെടാത്ത ചുറ്റുപാട്. യാത്ര തുടർന്നു. കുറച്ചു നേരത്തെ യാത്രക്കോടുവിൽ നമ്മൾ മാട്ടുപ്പെട്ടി ഡാമിലെത്തി. ചെറിയൊരു ഡാംമും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന വഴി വാണിഭക്കാരും ഒക്കെയാണ് ഇവിടുത്തെ കാഴ്ച. ബൈക്ക് പാർക്ക് ചെയ്യാൻ 15 രൂപയാണ് ഫീസ്. ചുറ്റും ആക്ടിവിറ്റി കൗണ്ടറുകളും ഉണ്ട്....