മൂന്നാർ....,മലയാളികളുടെ വികാരങ്ങളിൽ ഒന്നാണ് ഇവിടം. ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ. പ്രദേശികരും അന്യ സംസ്ഥാന ടൂറിസ്റ്റുകളും വിദേശികളും എല്ലാം ആഘോഷത്തോടെ ഒഴുകി എത്തുന്ന ഒരിടം. 2020 നവംബർ 13 വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്നും (തിരുവനന്തപുരം ) യാത്ര തുടങ്ങി. ഒരു റോഡ് ട്രിപ്പ് ആയിരുന്നു നമ്മുടെ പ്ലാൻ. എന്റെ കൂടെ ചേട്ടൻ കൂടി ഉണ്ടായിരുന്നു. ഞങ്ങൾ രാത്രി കൃത്യം 11 മണിക്ക് യാത്ര തുടങ്ങി. കറിലോ ബൈക്കിലൊ ഒന്നുമല്ല നമ്മുടെ സ്വന്തം ഡിയോ സ്കൂട്ടർ തന്നെ ആയിരുന്നു നമ്മുടെ പടക്കുതിര. വീട്ടിൽ നിന്നും ഏകദേശം 280 ഓളം കിലോ മീറ്ററുകൾ സഞ്ചരിക്കണം മൂന്നാറിൽ എത്താൻ. കുറച്ചു റിസ്ക് പിടിച്ച യാത്ര ആണെങ്കിലും ആസ്വാദ്യമായി ആയിരുന്നു നമ്മുടെ യാത്ര. സ്കൂട്ടർ ആയത് കൊണ്ട് തന്നെ ഇഴഞ്ഞിഴഞ്ഞു ആയിരുന്നു യാത്ര. ഇടയ്ക്കു ചങ്ങനാശ്ശേരി വെച്ച് ഒരു തട്ടുകടയിൽ നിന്നും ഇഡ്ഡലി യും സാമ്പാറും ചൂട് ചായയും തട്ടി യാത്ര തുടർന്നു. കോട്ടയവും, പാലയും കടന്നു ഗൂഗിൾ മാപ്പ് ഏതോ വഴിയൊക്കെ കൊണ്ടുപോയി കോതമംഗലം ടൌൺ കഴ്ഞ്ഞുള്ള ഒരു ജംഗ്ഷനിൽ കൊണ്ടിറക്കി. അടിമാലി ലക്ഷ്യമാക്കി യാത്ര തുടർന്നു കൊണ്ടിരുന്നു. ചുരപാതകൾ കയറി മ...